Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Various Leaders

ബിജെപി നേതാവ് പി.സി. ജോർജിന്‍റെ പ്രസ്താവനയ്ക്കെതിരെ വിവിധ നേതാക്കൾ പ്രതിഷേധിച്ചു

ആട്ടിൻതോലിട്ട ചെന്നായ്ക്കൾ: മന്ത്രി വാസവൻ

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​ന് തൊ​ട്ടുപി​ന്നാ​ലെ ക്രൈ​സ്ത​വ സ​ഭാ​മേ​ല​ധ്യ​ക്ഷ​ന്മാ​രെ​യും വി​ശ്വാ​സി​ക​ളെ​യും അ​വ​ഹേ​ളി​ച്ച് ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ര്‍ജും മ​ക​ന്‍ ഷോ​ണ്‍ ജോ​ര്‍ജും രം​ഗ​ത്തെ​ത്തി​യ​തി​ല്‍ അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ലെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍.

കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ്പി​നെ അ​വ​ഹേ​ളി​ച്ച് പി.​സി. ജോ​ര്‍ജ് നേ​ര​ത്തെ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വോ​ട്ടെ​ടു​പ്പു സ​മ​യ​ത്ത് കേ​ന്ദ്രമ​ന്ത്രി​മാ​രും ഗ​വ​ര്‍ണ​ര്‍മാ​രു​മെ​ല്ലാം സ​ഭാ ക​വാ​ട​ങ്ങ​ളി​ല്‍ കാ​ത്തു​നി​ല്‍ക്കും.

വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞാ​ല്‍ ത​നി സ്വ​ഭാ​വം കാ​ണി​ക്കും. പാ​ലം ക​ട​ക്കു​വോ​ളം നാ​രാ​യ​ണ, പാ​ലം ക​ട​ന്നാ​ല്‍ കൂ​രാ​യ​ണ എ​ന്ന​താ​ണ് ബി​ജെ​പി രീ​തി​യെ​ന്നും ആ​ട്ടി​ന്‍തോ​ലി​ട്ട ചെ​ന്നാ​യ്ക്ക​ളാ​ണ് ഇ​ക്കൂ​ട്ട​രെ​ന്ന് തി​രി​ച്ച​റി​യ​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍ത്തു.

വൈ​ദി​ക​രെ​യും ക​ന്യാ​സ്ത്രീ​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി ജ​യി​ലി​ല​ട​യ്ക്കു​ന്ന​വ​രു​ടെ പാ​ര്‍ട്ടി​യി​ലാ​ണ് ഇ​രു​വ​രു​മെ​ന്നും അ​വ​രി​ല്‍നി​ന്ന് ഇ​തേ പ്ര​തീ​ക്ഷി​ക്കാ​നാവൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up